പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 243 സീറ്റുകളിൽ നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 122 സീറ്റിലും ബി.ജെ.പി 121 സീറ്റിലും ജനവിധി തേടും. ജെ.ഡി.യുവിന് ലഭിച്ച സീറ്റുകളിൽ ഏഴെണ്ണം ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് നൽകും.
ഘടകകക്ഷിയായ വികാസ് ഷീൽ ഇൻസാൻ പാർട്ടിക്ക് ബി.ജെ.പിക്ക് ലഭിച്ചതിൽ നിന്ന് ഏതാനും സീറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സീറ്റ് വിഭജന തർക്കത്തെ തുടർന്ന് നിതീഷ് കുമാറുമായി തെറ്റിയ ചിരാഗ് പാസ്വാന്‍റെ ലോക്ജനശക്തി പാർട്ടി (എൽ.ജെ.പി) ഒറ്റക്ക് മൽസരിക്കുമെന്നാണ് വിവരം.
മുഖ്യ പ്രതിപക്ഷമായ മഹാസഖ്യം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സി.പി.ഐ-എം.എല്‍ 19, സി.പി.ഐ-ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് ലഭിച്ച സീറ്റ്.
മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിയുമായി സഖ്യം ചേർന്നാണ് ബി.എസ്.പി ബിഹാറിൽ മത്സരിക്കുന്നത്.
2015ലെ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്‍റെ ഭാഗമായിരുന്ന ആർ.ജെ.ഡി, ജെ.ഡി.യു എന്നിവ 101 വീതം സീറ്റുകളിലും കോൺഗ്രസ് 41 സീറ്റിലുമാണ് മൽസരിച്ചത്. ഇടതു പാർട്ടികൾ പ്രത്യേക സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.