പാറ്റ്ന: മോദി സർക്കാറിന്‍റെ നോട്ട് നിരോധനത്തെ വിമർശിച്ച് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കിലും ഇതുകൊണ്ട് എത്ര പേർക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാർ ചോദിച്ചു. ചിലർക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി. നോട്ട് നിരോധനത്തിന്‍റെ ഗുണം സാധാരണക്കാരിൽ എത്തിക്കാൻ ബാങ്കുകൾക്ക് സാധിച്ചില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.
സാധാരണക്കാരിൽ നിന്ന് വായ്പ കുടിശിക ബാങ്കുകൾ തിരിച്ചു പിടിക്കുന്നു. എന്നാൽ, സ്വാധീനമുള്ളവർ വായ്പ എടുക്കുകയും മുങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അറിവില്ലാത്തത് അത്ഭുതകരമാണ്. ബാങ്കിങ് സംവിധാനം പരിഷ്കരിക്കേണ്ടതുണ്ട്. താൻ വിമർശിക്കുകയല്ലെന്നും എന്നാൽ ഈ വിഷയത്തിൽ ഉത്‌കണ്‌ഠയുണ്ടെന്നും നിതീഷ് കുമാർ വ്യക്തമാക്കി. സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബിഹാർ മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.