പാറ്റ്ന: ബിഹാറിലെ കിഴക്കൻ ചമ്പാരനിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്മിപുർ, പഹാർപുർ, ഹർസിദ്ധി ബ്ലോക്കുകളിൽ നിന്നുള്ളവരാണ് ഇരയായത്. 19 നും 48 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.
മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 25 ആയതായും സൂചനയുണ്ട്.
വെള്ളിയാഴ്ച തുർകൗലിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള ലഖ്മിപൂർ ഗ്രാമത്തിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. അച്ഛനും മകനുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വയലിൽ ഗോതമ്പ് വിളവെടുപ്പ് കഴിഞ്ഞ് മടങ്ങിയ ഇവർ മദ്യം കഴിച്ചിരുന്നു.
തലവേദന, കണ്ണ് കാണാനാവാതെവരിക, ഛർദ്ദി തുടങ്ങിയവ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 2016 മുതൽ സംസ്ഥാനത്ത് മദ്യം നിരോധിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.