മഹാഗഡ്ബന്ധനിൽ ഇനി പിളർപ്പുണ്ടാവില്ല; നിതീഷ് എൻ.ഡി.എയിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി തേജസ്വി

പട്ന: ബി.ജെ.പി-എൻ.ഡി.എ മുന്നണിയിലേക്ക് നിതീഷ് കുമാർ തിരികെ പോകുമെന്ന റിപ്പോർട്ടുകൾ തള്ളി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മഹാഗഡ്ബന്ധൻ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിൽ ആർ.ജെ.ഡിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. മോക്മ, ഗോപാൽഗഞ്ച് തുടങ്ങിയ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന ​ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും തേജസ്വി പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാ സഖ്യകക്ഷികളും ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ അനുകൂലിച്ചു. ഇതിൽ മോക്മ ആർ.ജെ.ഡിയുടെ സിറ്റിങ് സീറ്റാണ്. ഗോപാൽഗഞ്ച് എന്റെ സ്വന്തം ജില്ലയിലാണ്. രണ്ട് സീറ്റിലും സഖ്യത്തിന്റെ വിജയം സംബന്ധിച്ച് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങൾ കൈവശംവെച്ചതിന് എം.എൽ.എ അനന്ദ് കുമാർ സിങ് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മോക്മയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. ഗോപാൽഗഞ്ചിൽ എം.എൽ.എയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പിയുടെ സീറ്റായ ഇവിടെ അന്തരിച്ച എം.എൽ.എയുടെ ഭാര്യയാണ് സ്ഥാനാർഥിയായത്.

Tags:    
News Summary - Bihar Dy CM Tejashwi Prasad says Mahagathbandhan going strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.