പട്ന: എൻ.ഡി.എ കഷ്ടിച്ച് കേവല ഭൂരിപക്ഷം നേടിയ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ നിതീഷ് കുമാറിെൻറ ജനതദൾ -യു ജയിച്ചത് ആയിരത്തിൽ കുറഞ്ഞ വോട്ടിെൻറ ഭൂരിപക്ഷത്തിന്. ഏറ്റവും കുറഞ്ഞ മാർജിനിൽ വിജയിച്ചത് ഹിൽസയിലെ ജെ.ഡി -യു സ്ഥാനാർഥി കൃഷ്ണമുരാരി ശരൺ ആണ്. ആർ.ജെ.ഡിയിലെ ആത്രി മുനിയേക്കാൾ 12 വോട്ടാണ് അധികം കിട്ടിയത്. ഈ വിജയം ആർ.ജെ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. റിട്ടേണിങ് ഓഫിസർ ആദ്യം പറഞ്ഞത് തങ്ങളുടെ സ്ഥാനാർഥി 547 വോട്ടിന് ജയിച്ചുവെന്നാണെന്ന് ആർ.ജെ.ഡി ആരോപിച്ചു. വിജയം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ആ സമയം റിട്ടേണിങ് ഓഫിസർക്ക് മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ഫോൺവന്നു. അതിനുശേഷമാണ്, തപാൽ വോട്ടുകൾ റദ്ദാക്കിയതിനാൽ എതിർസ്ഥാനാർഥി കേവലം പത്തിലധികം വോട്ടിന് ജയിച്ചെന്ന് പറയുന്നതെന്നും ആർ.ജെ.ഡി ട്വിറ്ററിൽ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചിട്ടുണ്ട്.
ബർബിഘ, ഭോറി, പർബട്ട മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് ജയം. ബച്ച്വാര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത് എതിർസ്ഥാനാർഥിയേക്കാൾ 484 വോട്ടിനാണ്. ബഖ്രി, രാംഗഡ്, ചകായ്, മടിഹാനി, കുർഹാനി, ആറ, ബൻമൻഖി, ബറൗലി, ചെയ്ൻപുർ, ചൻപാട്യ, ഝൻജർപുർ, തരാരി എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബർബിഘയിൽ ജെ.ഡി.യു സ്ഥാനാർഥി സുദർശൻ കുമാർ കോൺഗ്രസിലെ ഗജാനൻ ഷാഹിയെ 113 വോട്ടിനാണ് തോൽപിച്ചത്. ഭോറിൽ ജെ.ഡി.യു സ്ഥാനാർഥി സി.പി.എം സ്ഥാനാർഥിയേക്കാൾ 462 വോട്ടുനേടിയാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.