ന്യൂഡൽഹി: രാജ്യം ഏറെ ഉറ്റുനോക്കിയ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും പിന്തുണ നൽകാതെ 'നോട്ട'ക്ക് വോട്ടു ചെയ്തത് ഏഴുലക്ഷം പേർ. സംസ്ഥാനത്ത് ആകെ 7.3 കോടി വോട്ടർമാരാണുള്ളത്.
മൂന്നു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ നാലുകോടി പേരാണ് വോട്ടു ചെയ്തത്. ഇതിൽ 1.7 ശതമാനം പേർ 'നോട്ട' തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. 2013ൽ ആണ് ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ 'നോട്ട' (നൺ ഓഫ് ദി എബൗ) എന്ന ഓപ്ഷൻ തെരഞ്ഞെടുപ്പ് കമീഷൻ അവതരിപ്പിച്ചത്.
ബിഹാർ തെരഞ്ഞെടുപ്പിെൻറ ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 125 സീറ്റുകൾ നേടി എൻ.ഡി.എയെയാണ് അധികാരം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.