പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസി എം.പിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിൽ മുന്നിൽ. അമോർ മണ്ഡലത്തിൽ അക്തറുൽ ഇമാൻ, കൊചാദ്മാൻ മണ്ഡലത്തിൽ മുഹമ്മദ് ഇസ്ഹർ ആസ്ഫി, ബഹാദൂർഗഞ്ചിൽ മുഹമ്മദ് അൻസാർ നയീമി എന്നിവർ നേരത്തെ മുന്നിട്ടു നിൽക്കുന്നുണ്ടായിരുന്നു. ഇത് കൂടാതെ ബൈസി, ജോകിഹാത് എന്നീ സീറ്റുകളിൽ കൂടി പാർട്ടി സ്ഥാനാർഥികൾ മുന്നിലാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.
അതേസമയം, എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. മഹാസഖ്യത്തിെൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയുെട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആേരാപിച്ചു. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി പറഞ്ഞു.
119 സീറ്റുകളിൽ മുമ്പിലുള്ള എൻ.ഡി.എ സഖ്യമാണ് നിലവിൽ മുന്നിലുള്ളത്. മഹാസഖ്യം 116 സീറ്റുകളിൽ ലീഡുമായി തൊട്ടുപിന്നിലുണ്ട്. ബി.ജെ.പിക്ക് 72ഉം ജെ.ഡി(യു)വിന് 40ഉം സീറ്റിൽ ലീഡ് ഉണ്ട്. ആർ.ജെ.ഡി 78 സീറ്റ് നേടി. കോൺഗ്രസ് 20 സീറ്റിലാണ് മുന്നിൽ. ഇടതുകക്ഷികൾ 18 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഇതിൽ 12 സീറ്റിൽ സി.പി.ഐ(എം.എൽ) ആണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.