പട്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നിർണായകമാവുക ഈ 22 മണ്ഡലങ്ങൾ. കേവൽ 1,000ത്തിൽ താഴെ മാത്രം ലീഡുള്ള ഈ മണ്ഡലങ്ങൾ ഏത് പക്ഷത്തേക്ക് വേണമെങ്കിലും മറിയാം. ആർ.ജെ.ഡി(10), ജെ.ഡി.യു(4), കോൺഗ്രസ്(2), ബി.ജെ.പി(2), ഇടത് പാർട്ടികൾ(2), മറ്റുള്ളവർ(2) എന്നിങ്ങനെയാണ് 1,000ത്തിൽ താഴെ ലീഡുള്ള മണ്ഡലങ്ങളിൽ കക്ഷിനില.
രാംഗ്രഹ(ആർ.ജെ.ഡി, 182), മാർഹര(ആർ.ജെ.ഡി, 193), ഭോറെ(ജെ.ഡി.യു, 320), സിവാൻ (ആർ.ജെ.ഡി, 413), മധേപുര(ആർ.ജെ.ഡി, 413), ബക്സർ(കോൺഗ്രസ്, 508), ഗായ്ഗട്ട്(ആർ.ജെ.ഡി, 510),ത്രിവേണിഗഞ്ച്(ജെ.ഡി.യു, 519), ഭഗൽപൂർ(ആർ.ജെ.ഡി, 529), ബയ്കുത്തപുർ(ആർ.ജെ.ഡി 548,) സിംഗേഷ്വാർ (ആർ.ജെ.ഡി, 556) ചാക്കായ്(സ്വതന്ത്ര്യ സ്ഥാനാർഥി, 581), ബാർചാറ്റി(ഹിന്ദുസ്ഥാനി അവാമി മോർച്ച, 619), ഖേർഗാറിയ(കോൺഗ്രസ്, 629) മാഹനാർ(ആർ.ജെ.ഡി, 707), ബാഹ്റി(സി.പി.ഐ, 777), മധുപാൻ(ബി.ജെ.പി, 790), കെയ്താർ(ബി.ജെ.പി,833), താരി(സി.പി.എം.എൽ,935), അലൗലി(ആർ.ജെ.ഡി,945), മതിഹാനി(ജെ.ഡി.യു, 963), പാർബാട്ട(ജെ.ഡി.യു, 971).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.