പട്ന: ബീഹാറിലെ സർക്കാർ ജീവനക്കാർക്ക് ഇനി സംസ്ഥാനത്തിന് പുറത്തുപോയി മദ്യപിക്കാനാവില്ല. കഴിഞ്ഞ ദിവസം ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു.
ജുഡീഷ്യൽ ഒഫീസർമാർ ഉൾപ്പെടെ 1976ലെ ബീഹാർ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ നിയമം ദേദഗതി ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിസഭ അനുകൂല തീരുമാനമെടുത്തതായി കാബിനറ്റ് കോർഡിനേഷൻ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ബ്രജേഷ് മെഹ്റോത്ര മാധ്യമങ്ങളോട് പറഞ്ഞു.
1976ലെ നിയമപ്രകാരം ജോലി സ്ഥലത്ത് സർക്കാർ ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതിനെ വിലക്കുന്നുണ്ട്. 2016ൽ സംസ്ഥാനത്ത് നടപ്പാക്കിയ പുതിയ മദ്യ നിരോധന നിയമത്തിെൻറ ചുവടുപിടിച്ചാണ് പുതിയ നീക്കം. ഇതോടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്തെന്നപോലെ ബീഹാറിന് പുറത്ത് യാത്ര പോകുേമ്പാഴും മദ്യം ഉപയോഗിക്കാൻ കഴിയില്ല.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മദ്യപിക്കുന്നവർക്ക് എട്ട് വർഷം വരെയാണ് തടവ്. ബീഹാർ മുഖ്യമന്ത്രി നിതീഷിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് സമ്പൂർണ്ണ മദ്യ നിരോധനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.