പാറ്റ്ന: മുതിർന്ന ജെ.ഡി.യു നേതാവും ബിഹാർ പഞ്ചായത്തീരാജ് മന്ത്രിയുമായ കപിൽ ദിയോ കാമത്ത് കോവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാട്നയിലെ എയിംസിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാമത്ത്, 10 വർഷമായി ബിഹാർ മന്ത്രിസഭാംഗമാണ്.
മന്ത്രി കപിൽ ദിയോ കാമത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.