ബി.െജ.പി ചിഹ്നമായ താമര പ്രിന്‍റ് ചെയ്ത മാസ്കുമായി വോട്ടു ചെയ്യാനെത്തിയ ബി.ജെ.പി നേതാവും സംസ്ഥാന കൃഷി മന്ത്രിയുമായ പ്രേംകുമാർ (courtsey: www.nationalheraldindia.com)

താമര ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ച് വോട്ടുചെയ്യാനെത്തിയ ബി.ജെ.പി മന്ത്രി വിവാദത്തിൽ

പാറ്റ്ന: ബി.െജ.പി ചിഹ്നമായ താമര പ്രിന്‍റ് ചെയ്ത മാസ്കുമായി വോട്ടു ചെയ്യാനെത്തിയ മന്ത്രി വിവാദത്തിൽ. മുതിർന്ന ബി.ജെ.പി നേതാവും സംസ്ഥാന കൃഷി മന്ത്രിയുമായ പ്രേംകുമാറാണ് പോളിങ്ങ് ചട്ടം ലംഘിച്ച് താമര പതിച്ച മാസ്ക് ധരിച്ച് വോട്ടു െചയ്യാനെത്തി വിവാദത്തിൽപ്പെട്ടത്.

മഞ്ഞ നിറത്തിലുള്ള മാസ്‌കില്‍ താമര പ്രിന്‍റ് ചെയ്താണ് രാവിലെ പ്രേം കുമാര്‍ വോട്ടു ചെയ്യാനെത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് പാര്‍ട്ടി ചിഹ്നങ്ങള്‍ പോളിങ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പ്രചാരണം വോട്ടിങ്ങിന് 36 മണിക്കൂര്‍ മുമ്പ് നിര്‍ത്തുകയും വേണം.

ഗയ ടൗണിലെ ബി.ജെ.പി സ്ഥാനാർഥിയാണ് പ്രേംകുമാർ. ആറു തവണ ഗയയിൽ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.