ബിഹാറില്‍ മൂന്നാം ഘട്ട വോട്ടിങ് ആരംഭിച്ചു; ജനവിധി തേടുന്നത് 1204 സ്ഥാനാര്‍ഥികള്‍

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും മൂന്നാമത്തെയും ഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കോസി - സീമാഞ്ചല്‍ മേഖല എന്നറിയപ്പെടുന്ന വടക്കന്‍ ബിഹാറിലെ 19 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്.

സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി, 12 മന്ത്രിമാര്‍ അടക്കം 1204 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടുമ്പോള്‍, 2.35 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. മൂന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത് രാഷ്ട്രീയ ജനത ദളിന്റേതാണ്, 46.

ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക. ഭരണവിരുദ്ധ തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നിതീഷ് കുമാര്‍ മന്ത്രിസഭ. നിതീഷിനെ തറപറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആര്‍.ജെ.ഡി നേതൃത്വത്തിലെ മഹാസഖ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.