പട്‌ന: ബിഹാറിലെ ബക്സറിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം ചേർത്തുകെട്ടി കനാലിൽ തള്ളി. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വയസുകാരനായ കുഞ്ഞ് മരിച്ചു.
ബക്സർ ജില്ലയിലെ ഓജാ ബാരോണ്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുഞ്ഞിനൊപ്പം ഒരുമിച്ച് കെട്ടി കനാലിൽ എറിയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അഞ്ച് വയസുകാരന്‍ മരിച്ചിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില മെച്ചപ്പെട്ടു. വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം പൊലീസ് കേസ് എടുത്തതായി പൊലീസ് ഓഫീസർ കെ.കെ സിങ്ങ് അറിയിച്ചു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏഴംഗ സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതി ഉൾെപ്പടെ രണ്ട് പേരെയാണ് യുവതി തിരച്ചറിഞ്ഞിട്ടുള്ളത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബിഹാറിൽ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ ബക്‌സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.