പട്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ ബി.ജെ.പി പ്രവർത്തകെൻറ കൊലപാതകത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ചത്വരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ടതില്ല രാംചന്ദ്ര യാദവിെൻറ കൊലപാതകത്തിലേക്ക് നയിച്ചത്. കേവലം സ്ഥലതർക്കം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുശീൽ കുമാർ മോദി പറഞ്ഞു.
50ഒാളം വരുന്ന ആർ.ജെ.ഡി പ്രവർത്തകരാണ് രാംചന്ദ്ര യാദവിനെ ആക്രമിച്ചത്. ഹോക്കി സ്റ്റിക്കുകളും വാളുകളും കൊണ്ടായിരുന്നു ആക്രമണം. നഗരത്തിലെ ചത്വരത്തിന് പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ പേരിട്ടതാണ് തെൻറ അച്ഛനെ കൊല്ലാൻ കാരണമായതെന്ന് രാംചന്ദ്രയുടെ മകൻ തേജ് നാരായണൻ ആരോപിച്ചിരുന്നു. എന്നാൽ, ഇൗ ആരോപണങ്ങളെ നിഷേധിച്ചാണ് ഉപമുഖ്യന്ത്രി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.