ബലരാമപുരം: ബൈക്കില്‍ ലോറിയിടിച്ച് സഹോദന്‍മാർ മരിച്ചു. ബാലരാമപുരം വഴിമുക്ക് പ്ലാങ്കാലവിളയില്‍ ഷറഫുദ്ദീന്‍-ഷക്കീലാ ദമ്പതികളുടെ മക്കളായ ഷര്‍മാന്‍, ഷാനു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.40 ഓടോ ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് മുന്നില്‍വച്ചാണ് അപകടം.
തമിഴ്‌നാട്ടില്‍ നിന്നും വരികയായിരുന്നു ലോറി തിരുവന്തപുരം ഭാഗത്ത് നിന്നും വഴിമുക്കിലെ വീട്ടിലേക്ക് പോവുകായിരുന്നു സഹോദരങ്ങളുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
വ്യാപാര സ്ഥാപനത്തിലെ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറിലെറെ ഗതാഗതം തടസ്സപ്പെട്ടു. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.