ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളെ വിട്ടയച്ചതിനെതിരായ വിചാരണ 17ലേക്ക് നീട്ടി

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെതിരെ നൽകിയ ഹരജിയിലുള്ള വിചാരണ ജൂലൈ 17ലേക്ക് സുപ്രീംകോടതി നീട്ടിവെച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് നീട്ടിവെച്ചത്.

വിചാരണക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ കഴിയാതിരുന്ന കുറ്റവാളികൾക്കായി മേയ് ഒമ്പതിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇംഗ്ലീഷ്, ഗുജറാത്തി പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമയക്കുറവ് പരിഗണിച്ചാണ് കേസ് നീട്ടിവെച്ചത്. കുറ്റവാളികളിലൊരാളുടെ വീട് പൂട്ടിയിട്ടിരിക്കുകയും ഫോൺ സ്വിച്ച് ഓഫുമായതിനാൽ വിചാരണക്ക് ഹാജരാകണമെന്ന നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രാദേശിക പത്രത്തിലുൾപ്പെടെ നോട്ടീസ് പ്രസിദ്ധീകരിക്കാൻ കോടതി നിർദേശിച്ചത്. ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളായ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട മുഴുവൻ കുറ്റവാളികളെയും 2022 ആഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്.

Tags:    
News Summary - Bilkis Bano case: SC adjourns to July 17 hearing of pleas against remission to convicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.