ഒ.ബി.സി കമീഷന്​ ഭരണഘടന പദവി: ബിൽ രാജ്യസഭ സെലക്​റ്റ്​​​ കമ്മിറ്റിക്ക്​ വി​േട്ടക്കും

ന്യൂഡൽഹി:  സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി ഭരണഘടന പദവിയോടെ പുതിയ ദേശീയ കമീഷൻ രൂപവത്കരിക്കാനുള്ള ബിൽ രാജ്യസഭയുെട സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ സാധ്യത. ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടുന്ന കാര്യത്തിൽ അനൗദ്യോഗിക ധാരണയുണ്ടെന്ന് പ്രതിപക്ഷാംഗങ്ങൾ രാജ്യസഭയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ഭരണഘടന ഭേദഗതി ബിൽ രാജ്യസഭ സെക്രട്ടറി വായിച്ചയുടനെയായിരുന്നു പ്രതിപക്ഷാംഗങ്ങൾ ഇക്കാര്യം സൂചിപ്പിച്ചത്.  

സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ അനൗദ്യോഗിക ധാരണയായതായി തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാൻ പറഞ്ഞു. മന്ത്രിമാരുമായും ഇക്കാര്യം ചർച്ച ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. സഭയിലുണ്ടായിരുന്ന പാർലമ​െൻററി കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി  തൃണമൂൽ അംഗത്തി​െൻറ അഭിപ്രായങ്ങളെ എതിർക്കുകയും അഭിപ്രായം പറയുകയും ചെയ്തില്ല. സമാജ്വാദി പാർട്ടി അംഗം നരേഷ് അഗർവാളും ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണെമന്ന് ആവശ്യപ്പെട്ടു.

ഇക്കാര്യം ചർച്ച ചെയ്യേണ്ട സമയമല്ലിതെന്ന് ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ റൂളിങ് നൽകി. സാമൂഹികവും  വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള ദേശീയ കമീഷൻ (എൻ.എസ്.ഇ.ബി.സി) എന്നായിരിക്കും  പുതിയ കമീഷ​െൻറ പേര്. പട്ടികജാതി, പട്ടികവർഗക്കാർക്കായുള്ള ദേശീയ കമീഷനുള്ളതുപോലെ  എൻ.എസ്.ഇ.ബി.സിക്ക് ഭരണഘടന പദവിയും അധികാരവുമുണ്ടാകും. ഒ.ബി.സി പട്ടിക പരിഷ്കരിക്കുന്നതിനുള്ള അധികാരം ഇനി എൻ.എസ്.ഇ.ബി.സിക്കാണ്.

Tags:    
News Summary - bill for constitutional status to backward classes commission rajyasbha give bill to select committe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.