ന്യൂഡൽഹി: ചൈനയുടെ ഫണ്ട് ഉപേയാഗിച്ച് ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്ന സംഘവുമായി സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് ബന്ധങ്ങളുണ്ടെന്ന് ലോക്സഭയിൽ ബി.ജെ.പിയുടെ ആരോപണം. അവിശ്വാസ പ്രമേയ ചർച്ചയിൽ ബി.ജെ.പിയിലെ നിഷികാന്ത് ദുബെയാണ് ഈ ആരോപണം ഉന്നയിച്ചത്.
സി.പി.എം ദേശവിരുദ്ധ പാർട്ടിയാണെന്നും ദുബെ ആരോപിച്ചു. ചൈനയുടെ പക്ഷത്തുനിന്ന് ഇന്ത്യൻ താൽപര്യങ്ങൾക്ക് എതിരായ ആശയങ്ങൾ പ്രചരിപ്പിക്കാൻ അമേരിക്കയിലെ ടെക്കി കോടീശ്വരൻ നെവില്ലെ റോയി സിംഘം ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകിയെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോർക് ടൈംസിലൂടെ ഉന്നയിക്കപ്പെട്ട ആരോപണം. ന്യൂസ്ക്ലിക്കിനെതിരെ ദുബെ ലോക്സഭയിൽ നടത്തിയ ആരോപണം സഭാ രേഖകളിൽനിന്ന് കഴിഞ്ഞ ദിവസം നീക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.