കൊൽക്കത്ത: തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് ഉടലെടുത്ത സംഘർഷങ്ങൾ പശ്ചിമബംഗാളിൽ തുടരുന്നു. ഞായറാഴ്ച രാത് രി നോർത്ത് 24 പർഗാന ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ചൗഷോട്ടിയിൽ നിന്നുള്ള ചന്ദൻ സൗവാണ് വെടിയേറ്റ് മരിച്ചത്.
രണ്ട് മോട്ടോർ ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സൗവിനെതിരെ വെടിയുതിർത്തത്. വീട്ടിലേക്ക് മടങ്ങും വഴി രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ സൗവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിൽ വലിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു സംഘർഷം. അമിത് ഷാ പങ്കെടുത്ത റാലിക്ക് പിന്നാലെ ബംഗാളിലെ സാമൂഹിക പരിഷ്കർത്താവായ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ ബി.ജെ.പി തകർത്തത് തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചകൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.