‘എം പവേർഡ് മേഘാലയ’ -നാഗാലാന്റ്, മേഘാലയ നിയമസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ന്യൂഡൽഹി: വരാനിരിക്കുന്ന നാഗാലാന്റ്, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. നാഗാലാന്റിൽ 60 സീറ്റുകളിൽ 20 എണ്ണത്തിൽ ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. 40 സീറ്റുകൾ സഖ്യ കക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് പ്രോഗസീവ് പാർട്ടി (എൻ.ഡി.പി.പി)ക്ക് നൽകും.

അതേസമയം, മേഘാലയയിലെ 60 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് ബി.ജെ.പി അറിയിച്ചു. ‘എം - പവേർഡ് മേഘാലയ’ എന്നതാണ് മേഘാലയ തെരഞ്ഞെടുപ്പിന് ബി.ജെ.പി നൽകിയ ടാഗ് ലൈൻ. മോദി പവേർഡ് മേഘായ എന്നാണർഥമാക്കുന്നതെന്ന് പാർട്ടി വിശദീകരിച്ചു. മേഘാലയയിൽ ഇരട്ട എഞ്ചിനുള്ള സർക്കാർ രൂപീകരിക്കുമെന്നും ബി.ജെ.പി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവരും ഡൽഹി ​പാർട്ടി ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന യോഗത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ, പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പ​ങ്കെടുത്തു.

ഫെബ്രുവരി 27ന് ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിന് ഫലം വരും. 

Tags:    
News Summary - BJP announces its candidates for the Nagaland, Meghalaya Assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.