മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനുമായ ഭാസ്കർ റാവു പാട്ടീൽ ഖട്ഗാവ്കർ പാർട്ടി വിട്ടു. ബി.ജെ.പി വിട്ട താൻ കോൺഗ്രസിൽ ചേരുമെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. നിയമസഭ ഉപെതരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഖട്ഗാവ്കറുടെ രാജിയെന്നതാണ് ശ്രദ്ധേയം.
പാർട്ടിയിലെ അച്ചടക്കമില്ലായ്മയുടെ പേരിൽ ബി.ജെ.പി എം.പി പ്രതാപ് പട്ടീൽ ചിക്കാലികറിനെ കുറ്റപ്പെടുത്തിയ ഖട്ഗാവ്കർ പാർട്ടി നേതൃത്വം താൻ ഉച്ചയിച്ച പരാതികൾ ചൊവിക്കൊണ്ടില്ലെന്നും ആരോപിച്ചിരുന്നു. ഡെഗ്ലൂർ മണ്ഡലത്തിൽ ഒക്ടോബർ 30നാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ തന്‍റെ അഭിപ്രായം ആരാഞ്ഞില്ല എന്നതാണ് മുൻ എം.പിയുടെ ആരോപണം.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഖട്ഗാവ്കർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. ഖട്ഗാവ്കറിനൊപ്പം മുൻ എം.എൽ.എ ഓംപ്രകാശ് പോകർണയും ഒരു സംഘം ബി.ജെ.പി നേതാക്കളും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.