യുവതിയെ ഭീഷണിപ്പെടുത്തി നാലുവര്‍ഷമായി പീഡനം; യു.പിയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ലഖ്‌നോ: യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് യു.പിയില്‍ അറസ്റ്റില്‍. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30)ആണ് അറസ്റ്റിലായത്.

23കാരിയെയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇത്തരത്തില്‍ മുടക്കിയതായി യുവതി പറഞ്ഞു.

തുടര്‍ന്നാണ് യുവതി പരാതിപ്പെട്ടത്. ഗദ്വര്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - BJP booth president arrested in UP over rape charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.