തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക്​ ലഭിച്ചത്​ ഒരു വോട്ട്​; വീട്ടിലുള്ളത്​ അഞ്ചുപേർ !

ചെന്നൈ: തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയുടെ വോട്ട്​ നിലയെ ട്രോളി സമൂഹമാധ്യമങ്ങൾ. കോയമ്പത്തൂർ ജില്ലയിലെ പെരിയനക്കൻപാളയത്ത്​ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി ഡി കാർത്തികിനാണ്​​ വെറും ഒരുവോട്ട്​ മാത്രം ലഭിച്ചത്​. കുടുംബത്തിൽ ഭാര്യ ഉൾപ്പെടെ അഞ്ച്​ വോട്ടുകളുണ്ടായിട്ടും സ്വന്തം വോട്ട്​ മാത്രം​ കാർത്തിക്കിന്​ കിട്ടിയത് രാഷ്​ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി. ഇതേ വാർഡിൽ മത്സരിച്ച ഡി.എം.കെയുടെ അരുൾരാജ്​ 387 വോട്ടുകൾ നേടി വിജയിച്ചു. അണ്ണാ ഡി.എം.കെയുടെ വൈദ്യലിംഗത്തിന്​ 196 വോട്ടുകൾ ലഭിച്ചു. മൊത്തം 910 വോട്ടുകളാണ്​ പോൾ ചെയ്യപ്പെട്ടത്​

എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ മീന കന്ദസ്വാമി ട്വീറ്റ്​ ചെയ്​തതിങ്ങനെ: ''തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക്​ ലഭിച്ചത്​ വെറും ഒരു​ വോട്ട്​. മറ്റുള്ളവർക്ക്​ വോട്ട്​ ചെയ്യാൻ തീരുമാനിച്ച വീട്ടിലുള്ള നാലുപേരെക്കുറിച്ച്​ അഭിമാനമുണ്ട്​''.

ഇങ്ങനെയാണ്​ തമിഴ്​നാട്​ ബി.ജെ.പിയെ കൈകാര്യം ചെയ്യുന്നതെന്നാണ്​​ കോൺഗ്രസ്​ അന​ുഭാവിയായ അശോക്​ കുമാർ ട്വീറ്റ്​ ചെയ്​തത്​. ഒക്​ടോബർ ആറു മുതൽ ഒൻപത്​ വരെയാണ്​ തമിഴ്​നാട്​ ​ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പ്​ നടന്നത്​. തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു​െകാണ്ടിരിക്കുകയാണ്​. ആദ്യഫല സൂചനകളിൽ ഡി.എം.കെ ബഹുദൂരം മുന്നിലാണ്​. 

Tags:    
News Summary - BJP candidate gets one vote, becomes butt of a joke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.