മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കാൻ ഗൂഡാലോചനയെന്ന്

മുംബൈ: മുംബൈ നഗരത്തെ കേന്ദ്രഭരണ പ്രദേശമാക്കാൻ ബി.ജെ.പി നേതാക്കളും ബിൽഡർമാരും വ്യവസായികളും ഗൂഢാലോചന നടത്തുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. മുൻ ബി.ജെ.പി എം.പി കിരിത് സോമയ്യയുടെ നേതൃത്വത്തിലാണ് ഗൂഢാലോചനയെന്നും കേന്ദ്ര ഭരണ പ്രദേശമാക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പാകെ പ്രസന്റേഷൻ നടത്തിയതായും ഫണ്ട് ശേഖരിച്ചതായും റാവുത്ത് ആരോപിച്ചു.

രണ്ടുമാസമായി ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച റാവുത്ത് തന്റെ കൈവശം തെളിവുണ്ടെന്നും വിഷയം മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും അറിയാമെന്നും അവകാശപ്പെട്ടു. നഗരത്തിൽ മറാത്തികളുടെ എണ്ണം കുറഞ്ഞത് ചൂണ്ടിക്കാട്ടി മുംബൈ നഗരത്തെ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കിരിത് സോമയ്യയുടെ സംഘത്തിന്റെ നീക്കം. 

Tags:    
News Summary - BJP conspiring to turn Mumbai into a union territory says Shiv Sena’s Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.