തെരഞ്ഞെടുപ്പ് തീയതി ചോർച്ച: വിശദീകരണവുമായി മാളവ്യ; പിന്തുണച്ച്​ നഖ്​വി

ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുന്നതിന് മു​മ്പ് പുറത്തുവന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ്​ നഖ്​വി. ഒരു ടി.വി ചാനൽ തെരഞ്ഞെടുപ്പ്​ തീയതി വാർത്തയായി പുറത്തുവിട്ട ശേഷമാണ്​ ബി.ജെ.പി ഐ.ടി സെൽ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ്​ ചെയ്​തെന്ന്​ നഖ്​വി പറഞ്ഞു. 

തെര​െഞ്ഞടുപ്പ്​ കമീഷ​​​​െൻറ അധികാരത്തെ ഇകഴ്​ത്താൻ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും നഖ്​വി  പറഞ്ഞു. തെരഞ്ഞെടുപ്പ്​ തീയതി ട്വിറ്ററിലൂടെ പുറത്തുവിട്ട സംഭവം വിവാദമായതിന് പിന്നാലെ മുക്താര്‍ അബ്ബാസ് നഖ്​വിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു മന്ത്രി.

ഡൽഹി നിർവാചൻ സദനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് കർണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള വാർത്താസമ്മേളനം നടത്താൻ എത്തിയപ്പോഴേക്കും വിവരം മാധ്യമപ്രവർത്തകർ അറിഞ്ഞു കഴിഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒാംപ്രകാശ് റാവത്തിൻെറ ശ്രദ്ധയിൽ പെടുത്തി. തെരഞ്ഞെടുപ്പ്​ പ്രഖ്യാപന ചോർച്ച അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ഒ.പി. റാവത്ത് വ്യക്തമാക്കിയിരുന്നു.

തുടർന്ന്​  അമിത് മാളവ്യ ത​​​​െൻറ ഭാഗം വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്തയച്ചു. 11.06 ന് ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് ശേഷം 11.08 ന് ആണ് താന്‍ ട്വീറ്റ് ചെയ്തത്. കര്‍ണാടക കോണ്‍ഗ്രസി​​​​െൻറ പ്രമുഖ നേതാവും ഇതേ സമയത്ത്​ ട്വീറ്റ് ചെയ്തിരുന്നതായും അമിത് മാളവ്യ വിശദീകരിച്ചു. ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടും മറ്റ് ട്വീറ്റുകളുടേയും സ്‌ക്രീന്‍ ഷോട്ടും അമിത് തെരഞ്ഞെടുപ്പ് കമീഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്​. 

പുതിയ വിവാദത്തിൻറെ പശ്ചാത്തലത്തിൽ കർണാടക തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ സാധ്യതയുണ്ട്.

Tags:    
News Summary - BJP defends its IT head over K'taka poll dates row- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.