ശ്രീനഗര്‍: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ബട്ടാല്‍ സെക്ടറില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഉത്തർപ്രദേശിലെ ഹാഥറസ് സ്വദേശിയായ, ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
പൂഞ്ച് അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ചെറുക്കുന്നതിനിടെ, ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതര പരിക്കേറ്റ സൈനികൻ ചികിത്സയിലിക്കെ രാത്രിയാണ് മരിച്ചത്.
24 മണിക്കൂറിനുള്ളിൽ ജമ്മു മേഖലയിൽ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഉണ്ടായത്. തിങ്കളാഴ്ച ഡിഫൻസ് ഗാർഡിന്റെ വീട് തീവ്രവാദികൾ ആക്രമിച്ചിരുന്നു. പ്രദേശത്ത് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൈനികരെയും പാരാ സ്പെഷൽ ഫോഴ്സ് കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ 45 ദിവസത്തിനിടെ, ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒമ്പത് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.