മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നടി പ്രചാരണത്തിൽ; ബി.ജെ.പി വെട്ടിൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ താ​ര​നി​ര​യി​ൽ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ക​ന്ന​ട ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യും. കോ​ൺ​ഗ്ര​സ്​-​ജെ.​ഡി.​എ​സ്​ സ​ഖ്യ​സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച 17 എം.​എ​ൽ.​എ​മാ​​രെ അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ 2019ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ ബി.​ജെ.​പി​ക്കാ​യി ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യ​ട​ക്ക​മു​ള്ള ക​ന്ന​ട താ​ര​ങ്ങ​ൾ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ ബി.​വൈ. വി​ജ​യേ​ന്ദ്ര​ക്കൊ​പ്പ​മാ​ണ്​ ന​ടി മാ​ണ്ഡ്യ കെ.​ആ​ർ പേ​ട്ടി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കെ.​സി. നാ​രാ​യ​ണ ഗൗ​ഡി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കൊ​പ്പം വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​െൻറ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും ന​ടി​യു​ടെ അ​റ​സ്​​റ്റി​ന്​ പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​ണ്​ കെ.​സി. നാ​രാ​യ​ണ ഗൗ​ഡ. 2019 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ രാ​ഗി​ണി ദ്വി​വേ​ദി ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​വു​മ​ു​ണ്ടാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന്​ വി​വാ​ദ​ത്തി​ൽ ന​ടി ഉ​ൾ​പ്പെ​ട്ട​തോ​ടെ ബി.​െ​ജ.​പി തീ​ർ​ത്തും പ്ര​തി​രോ​ധ​ത്തി​ലാ​യി.

ത​ൽ​ക്കാ​ലം ന​ടി​യി​ൽ​നി​ന്ന്​ അ​ക​ലം പാ​ലി​ക്കാ​നാ​ണ്​ നേ​തൃ​ത്വ​ത്തി​െൻറ തീ​രു​മാ​നം. രാ​ഗി​ണി ദ്വി​വേ​ദി പാ​ർ​ട്ടി അം​ഗ​മ​ല്ലെ​ന്നും നൂ​റു​ക​ണ​ക്കി​ന്​ ​െസ​ലി​ബ്രി​റ്റി​ക​ൾ സ്വ​യം സ​ന്ന​ദ്ധ​രാ​യി ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തി​ൽ പ​െ​ങ്ക​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​തി​ലൊ​രാ​ളാ​ണ്​ രാ​ഗി​ണി​യെ​ന്നും നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​െൻറ പേ​രി​ല്‍ അ​വ​രു​ടെ സ്വ​കാ​ര്യ-​പ്ര​ഫ​ഷ​ന​ൽ കാ​ര്യ​ങ്ങ​ളി​ല്‍ ബി.​ജെ.​പി​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.