ഹൈദരാബാദ്: ബി.ജെ.പി പക്കോഡ രാഷ്ട്രീയം കളിക്കുകയാണെന്ന് എ.െഎ.എം.െഎ.എ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ‘പത്മാവത്’ വിഷയത്തിൽ ബി.ജെ.പി അക്രമികൾക്ക് ചുവപ്പുപരവതാനി വിരിച്ചു നൽകിയിരിക്കുകയാണ്. പ്രതിഷേധക്കാർ നിയമം കൈയിലെടുക്കുകയും കുട്ടികൾക്കെതിരെ പോലും അക്രമം അഴിച്ചു വിടുകയും പൊതുമുതൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ബി.ജെ.പിയുടെ പിന്തുണയോടെയാണ് നടക്കുന്നത്. പ്രധാനമന്ത്രിയും അദ്ദേഹത്തിെൻറ പാർട്ടിയും അക്രമികളോട് കീഴടങ്ങാൻ ആവശ്യപ്പെടണം’’-ഉവൈസി പറഞ്ഞു.
മോദി 56 ഇഞ്ച് നെഞ്ചളവ് കാണിക്കുന്നത് മുസ്ലിംകളോട് മാത്രമാണെന്നും ഉവൈസി ആരോപിച്ചു. മുത്തലാഖ് ബിൽ സമിതിയിൽ കേന്ദ്രമന്ത്രിസഭയിൽ നിന്നുള്ള മുസ്ലിം മന്ത്രിയെ ഉൾപ്പെടുത്തുകയോ ബില്ലിനെ കുറിച്ച് ഏതെങ്കിലും മുസ്ലിം സംഘടനകളുമായി കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉവൈസി പറഞ്ഞു.
എന്നാൽ ‘പത്മാവത്’ സിനിമയുടെ കാര്യമെത്തിയപ്പോൾ അതിൽ ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുകയാണുണ്ടായതെന്നും അസദുദ്ദീൻ ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.