സർക്കാർ രൂപീകരണം: മോദി ഇന്ന്​ രാഷ്​ട്രപതിയെ കാണും

ന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരണത്തിന്​ അവകാശവാദം ഉന്നയിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്​ രാഷ്​ട്രപ തി രാംനാഥ്​ കോവിന്ദുമായി കൂടികാഴ്​ച നടത്തും. രാത്രി എട്ട്​ മണിയോടെ രാഷ്​ട്രപതി ഭവനിലെത്തി അദ്ദേഹം രാംനാഥ്​ കോവിന്ദുമായി കൂടികാഴ്​ച നടത്തുമെന്നാണ്​ റി​പ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ രാഷ്​ട്രപതിക്ക്​ കഴിഞ്ഞ ദിവസം രാജിക്കത്ത്​ സമർപ്പിച്ചിരുന്നു. രാജിക്കത്ത്​ രാഷ്​ട്രപതി അംഗീകരിക്കുകയും ചെയ്​തിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തുന്നത്​ വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ മോദിയോട്​ രാഷ്​ട്രപതി ആവശ്യപ്പെട്ടു.

അതേസമയം, ബി.ജെ.പിയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്​. അടുത്തയാഴ്​ചയോടെ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കാനാണ്​ ബി.ജെ.പിയുടെ പദ്ധതി.

Tags:    
News Summary - BJP Government formation-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.