ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകളെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങൾ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് ചിദംബരം. ജനങ്ങൾ നോട്ട് രഹിത ഇടപാടുകളിലേക്ക് മാറണമെന്ന് പറയാൻ മോദിക്ക് അവകാശമില്ല. നോേട്ടാ കാർഡോ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കാണുള്ളതെന്നും ചിദംബരം പറഞ്ഞു. കോൺഗ്രസിെൻറ പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം, വ്യാജനോട്ടുകൾ, അഴിമതി എന്നിവ അവസാനിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം അദ്ദേഹം ഒന്നുകൂടി പരിശോധിക്കുന്നതാണ് നല്ലത്. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ കഷ്ടപ്പെടുത്തിയെന്നല്ലാതെ ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കാൻ സർക്കാറിനായില്ല. മേയ്– ജൂൺ മാസങ്ങളിൽ ആരംഭിക്കുന്ന എഞ്ചിനിയറിങ് –മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് തലവരി പണം വാങ്ങില്ലെന്ന് മോദിക്ക് ഉറപ്പു നൽകാൻ കഴിയുമോയെന്നും ചിദംബരം വെല്ലുവിളിച്ചു.
നോട്ടു നിരോധനം സംബന്ധിച്ച് ആർ.ബി.െഎ എപ്പോഴാണ് ഡയറക്ടർമാർക്ക് നോട്ടീസ് അയച്ചതെന്നും എത്ര സമയമാണ് അനുവദിച്ചതെന്നും വ്യക്തമാക്കണം. നവംബർ എട്ടിന് കാബിനറ്റ് മീറ്റിങ് നടത്തിയെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. മന്ത്രിമാരെ തടവിലാക്കിയാണ് മോദി നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയതെന്നും ചിദംബരം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പരിപാടി സംഘാടകരാണ് ബി.ജെ.പി സർക്കാർ. സർക്കാറിെൻറ എല്ലാ പരിപാടികളും ദിവസങ്ങൾ മാത്രമേ നിൽക്കുകയുള്ളൂ. സ്വച്ഛ ഭാരത്, സ്കിൽ ഇന്ത്യ എന്നിവയെ കുറിച്ചൊന്നും ആരും മിണ്ടുന്നില്ലെന്നും ചിദംബരം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.