മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തി -മനീഷ് സിസോദിയ

ന്യൂഡൽഹി: ഗുജറാത്തിലെയും ഡൽഹി മുനിസിപ്പൽ കോർപറേഷനിലെയും തെരഞ്ഞെടുപ്പ് പരാജയം ഭയന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും ഡൽഹി എം.പി മനോജ് തിവാരിക്ക് അതിൽ പങ്കുണ്ടെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. എന്നാൽ, ഇത്തരം നിസാര രാഷ്ട്രീയത്തെ ആം ആദ്മി പാർട്ടി (എ.എ.പി) ഭയപ്പെടുന്നില്ലെന്നും സിസോദിയ പറഞ്ഞു.

"ഗുജറാത്ത്, എം.സി.ഡി തെരഞ്ഞെടുപ്പുകളിലെ തോൽവി ഭയം കാരണം അരവിന്ദ്കെ ജ്രിവാളിനെ കൊല്ലാൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണ്. അവരുടെ എം.പി മനോജ് തിവാരി കെജ്‌രിവാളിനെ ആക്രമിക്കാൻ തന്റെ ഗുണ്ടകളോട് പരസ്യമായി ആവശ്യപ്പെടുന്നു. അദ്ദേഹം പൂർണമായ ആസൂത്രണം നടത്തി. അവരുടെ നിസ്സാര രാഷ്ട്രീയത്തെ എ.എ.പി ഭയപ്പെടുന്നില്ലെന്നും അവരുടെ ഗുണ്ടായിസത്തിന് ജനങ്ങൾ മറുപടി നൽകും'' -ഉപമുഖ്യമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

എം‌.സി.‌ഡി തെരഞ്ഞെടുപ്പിലെ അഴിമതിയും "ടിക്കറ്റ് വിൽപനയും" അടുത്തിടെ ആപ്പിനെതിരെ ബി.ജെ.പി ആരോപണങ്ങളായി ഉന്നയിച്ചിരുന്നു. കെജ്‌രിവാളിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച തിവാരിയുടെ ട്വീറ്റുകൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ വന്നത്.

Tags:    
News Summary - BJP hatching conspiracy to kill Kejriwal; Manoj Tiwari involved: Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.