ഭൂപേഷ് ഭാഗേൽ

വർഗീയതയും മത പരിവർത്തനവും മാത്രമാണ് ബി.ജെ.പിയുടെ വിഷയം- ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂർ: വർഗീയതയും മത പരിവർത്തനവും മാത്രമാണ് ബി.ജെ.പിയുടെ വിഷയങ്ങളെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ. ബി.ജെ.പി ജനങ്ങളുടെ മനസിൽ വർഗീയത നിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാസ്റ്ററിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ബി.ജെ.പിക്ക് രണ്ട് വിഷയങ്ങൾ മാത്രമേ ഉള്ളു. വർഗീയതയും മത പരിവർത്തനവും. അവർ സഹോദരങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അവർ മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും വോട്ട് ലഭിക്കുന്നത് അതുകൊണ്ടാണ്. പകയും വർഗീയതയുമാണ് അവരുടെ മനസിൽ"- ഭാഗേൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെ വിമർശിച്ച് കൊണ്ട് അദ്ദേഹത്തിന്‍റെ കാലത്ത് ബാസ്റ്ററിന്‍റെ പച്ച മണ്ണ് ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രിയങ്കാ ഗാന്ധി ഛത്തീസ്ഗഢിൽ വന്ന് 500 രൂപക്ക് സിലണ്ടർ നൽകാമെന്ന് വാഗ്ദാനം നടത്തിയെന്നും എന്നാൽ ഭൂപേഷിന്‍റെ സർക്കാറിന് അധികാരം നഷ്ടമാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വാഗ്ദാനങ്ങൾ നൽകി സ്വയം രക്ഷപ്പെടാൻ നോക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺ സിങ് പറഞ്ഞിരുന്നു. ഭൂപേഷ് 40 ദിവസം കൂടി മാത്രമേ അധികാരത്തിൽ ഉണ്ടാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP have only 2 topics, communalism and religious conversion": Chhattisgarh CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.