ന്യൂഡൽഹി: വിവാദ കാർഷിക നിയമത്തിന്‍റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്‍റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്ന് സിഖ് യുവാവ്. 35 കാരനായ ഹർപ്രീത് സിങ്ങാണ് തന്‍റെ ഫോട്ടോ അനുമതിയില്ലാതെ കേന്ദ്ര സർക്കാർ ഉപയോഗിച്ചതായി പ്രതികരിച്ചത്. കേന്ദ്ര കാർഷിക മന്ത്രാലയത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹർപ്രീത് സിങ്ങ് പറഞ്ഞു.
ഈ പരസ്യം ബി.ജെ.പിയുടെ പഞ്ചാബ് ഘടകം ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ നിയമത്തിലൂടെ കർഷകർക്ക് ഉയർന്ന വില നേരിട്ട് ഉറപ്പാക്കുമെന്നാണ് സ്ഥാപിക്കുന്നത്. സമൂഹമാധ്യമത്തിൽ വർഷങ്ങൾക്കു മുമ്പ് താൻ പോസ്റ്റ് ചെയ്ത ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഹർപ്രീത് സിങ് പറഞ്ഞു.
സിനിമയിൽ ചെറിയ വേഷം ചെയ്തിരുന്നിരുന്ന വ്യക്തികൂടിയാണ് ഹർപ്രീത്. ''തന്‍റെ സുഹൃത്തുക്കൾ ഫോട്ടോ അയച്ചു തന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ബി.ജെ.പിയുടെ പോസ്റ്റർ ബോയ് എന്ന് പലരും എന്നെ കളിയാക്കി. എന്നാൽ, ഞാൻ പ്രതിഷേധിക്കുന്ന കർഷകരുടെ പോസ്റ്റർ ബോയ് ആണ്. അവരോടൊപ്പമാണ് ഞാൻ''- ഹർപ്രീത് സിങ് പറഞ്ഞു. കാർഷിക നിമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകർ പോരാട്ടത്തിലാണ്. സമരം ഒരുമാസത്തോട് അടുക്കുേമ്പാഴും നിയമങ്ങൾ പിൻവലിക്കില്ലെന്നാണ് കേന്ദ്ര സർക്കാറിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.