ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കോവിഡ് ബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ പരിഹാസ ട്വീറ്റുമായി ബി.ജെ.പി നേതാവ്. വിവാദമായപ്പോൾ ട്വീറ്റ് നീക്കുകയും ചെയ്തു.
യെച്ചൂരിയുടെ മകന്‍റെ മരണത്തിന് പിന്നിലെ ബി.ജെ.പി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി ട്വിറ്ററിൽ ഇട്ട പോസ്റ്റാണ് വിവാദമായത്. 'ചൈനയെ പിന്തുണക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു' എന്നായിരുന്നു മിഥിലേഷ് കുറിച്ചത്. 2015ല്‍ ബിഹാറിലെ ബൈകുന്ത്പുര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് മിഥിലേഷ് കുമാര്‍ തിവാരി.
തുടർന്ന് വ്യാപക പ്രതിഷേധമാണ് ട്വീറ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധി പേർ ബി.ജെ.പി നേതാവിന്റെ മനുഷ്യത്വമില്ലായ്മയെ ചോദ്യം ചെയ്ത് രംഗത്തെത്തി. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് മിഥിലേഷ് കുമാർ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.
'ഒരു വ്യക്തിയുടെ മകന്‍റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തിൽ സഞ്ചരിക്കാൻ ബി.ജെ.പിയിലുള്ള ഒരാള്‍ക്കേ സാധിക്കൂ'- എന്നാണ് ഒമർ ട്വിറ്ററിൽ കുറിച്ചത്. നിരവധി പേർ ഇത് റിട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.