ന്യൂഡൽഹി: പാർലമെൻറിലെ പ്രതിപക്ഷത്തിെൻറ നടപടികളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ ഉപവസിച്ചു. നരേന്ദ്ര മോദി തെൻറ ഒൗദ്യോഗിക പരിപാടികൾക്ക് മുടക്കം വരുത്താതെയാണ് ഉപവസിച്ചത്. എന്നാൽ, ചെന്നൈയിൽ ഡിഫൻസ് എക്സ്പോ 2018 ഉദ്ഘാടനത്തിന് അടക്കം എത്തിയ മോദിക്ക് കാവേരി നദീജല പ്രശ്നത്തിൽ ഡി.എം.കെ, വിവിധ തമിഴ് സംഘടനകൾ, ചലച്ചിത്ര സംഘടനകൾ എന്നിവരുടെ പ്രവർത്തകർ കറുത്ത കൊടി കാട്ടി പ്രതിഷേധം അറിയിച്ചത് മോദിയുടെ സന്ദർശനത്തിെൻറ നിറം കെടുത്തി.
അമിത് ഷാ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ ധാർവാഡിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പയുമായി ചേർന്നാണ് ഷാ ഉപവാസത്തിന് നേതൃത്വം കൊടുത്തത്. എന്നാൽ, ബി.ജെ.പി പ്രഖ്യാപിച്ച ഷായുടെ പരിപാടിയിൽ ഉച്ചക്ക് 1.30ന് കർഷകരുമായി ഉച്ചയൂണ് കടന്നുവന്നതോടെ കളിയാക്കി കോൺഗ്രസ് രംഗത്ത് എത്തി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഹ്മദാബാദിൽ എം.പിമാരുമായി ചേർന്ന് ഉപവസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.