രാജ്യത്ത് 98 ശതമാനം സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രത്യേക ശുചിമുറിയുണ്ടെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 98 ശ​ത​മാ​നം സ്കൂ​ളു​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ശു​ചി​മു​റി​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ആ​റ് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സാ​നി​റ്റ​റി പാ​ഡ് ന​ൽ​ക​ണ​മെ​ന്നും പ്ര​ത്യേ​ക ശു​ചി​മു​റി​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ജ​യ താ​ക്കൂ​ർ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര​ത്തോ​ട് വി​​ശ​ദീ​ക​ര​ണം തേ​ടി​യ​താ​ണ് സു​പ്രീം​കോ​ട​തി.

രാ​ജ്യ​ത്തെ പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 16 ല​ക്ഷ​വും ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 17.5 ല​ക്ഷ​വും ശു​ചി​മു​റി നി​ർ​മി​ച്ചു. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 2.5 ല​ക്ഷ​വും ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 2.9 ല​ക്ഷ​വും ശു​ചി​മു​റി നി​ർ​മി​ച്ച​താ​യി കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Around 98 pc schools in India have separate toilet facilities for girl students: Centre to SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.