ആദ്യഘട്ട ഫലം എക്സിറ്റ് പോൾ സൂചനകളുടെ ദിശയിൽ; യു.പിയിൽ ബി.ജെ.പി, തൊട്ടുപിറകിൽ എസ്.പി

ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ യു.പിയിൽ ബി.ജെ.പി ഭരണം നിലനിർത്തുന്നതിന്റെ സാധ്യതയേറി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ 100 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.

അഖിലേഷിന്റെ നേതൃത്വത്തിൽ സമാജ്‍വാദി പാർട്ടി കടുത്ത മത്സരം കാഴ്ചവെക്കുന്നതിന്റെ സൂചനയും ആദ്യഘട്ട ഫലങ്ങളിലുണ്ട്. 80 സീറ്റുകളിലാണ് എസ്.പി മുന്നിട്ടുനിൽക്കുന്നത്. ബി.എസ്.പി അഞ്ച് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നതായാണ് ആദ്യഘട്ട ഫലങ്ങൾ വ്യക്തമാകുന്നത്.

കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന റായ്ബറേലി, അമേത്തി സീറ്റുകളിലൊക്കെ ബി.ജെ.പിയാണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് വിട്ട അതിഥിസിങ് റായ്ബറേലി ലീഡ് ചെയ്യുന്നുണ്ട്. 

Tags:    
News Summary - bjp leads in up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.