റായ്പുർ: സ്ത്രീകൾക്കും കർഷക തൊഴിലാളികൾക്കും വൻ വാഗ്ദാനങ്ങളുമായി ഛത്തിസ്ഗഢിൽ ബി.ജെ.പി പ്രകടനപത്രിക. വിവാഹിതരായ സ്ത്രീകൾക്കും ഭൂരഹിതരായ കർഷക തൊഴിലാളികൾക്കും വാർഷിക ധനസഹായം, ക്വിന്റലിന് 3100 രൂപ നിരക്കിൽ നെല്ല് സംഭരണം, പാവപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
രണ്ട് വർഷത്തിനകം ഒഴിവുള്ള ലക്ഷത്തോളം സർക്കാർ തസ്തികകൾ നികത്തൽ, അയോധ്യയിൽ രാമക്ഷേത്രം സന്ദർശിക്കാൻ അവസരം എന്നിവയാണ് 20 ഇന പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ.റായ്പൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അമിത് ഷാ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക
പ്രകാശനം ചെയ്യുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ, മുൻ മുഖ്യമന്ത്രി രമൺ സിങ് തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.