മുംബൈ: ലോക്ഡൗൺ ലംഘിച്ച് വിവാഹ ചടങ്ങുകൾ നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബോസാരി മണ്ഡലം എം.എൽ.എയായ മഹേഷ് ലാൻഗേക്കെതിരെയാണ് കേസ്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മകളുടെ ഹൽദി ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു എം.എൽ.എ. ചടങ്ങിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക അകലമോ മാസ്കോ ധരിക്കാതെ എം.എൽ.എയും കുടുംബവും അതിഥികളും നൃത്തം ചെയ്യുന്നതാണ് വിഡിയോയിൽ. ജൂൺ ആറിനാണ് വിവാഹം.
100ഒാളം പേർ ചടങ്ങിൽ പെങ്കടുത്തതായാണ് വിവരം. ആരുംതന്നെ മാസ്കോ സാമൂഹിക അകലമോ പാലിച്ചിട്ടില്ല. വിഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എം.എൽ.എക്കും കണ്ടാലറിയുന്ന 50 പേർക്കെതിരെയുമാണ് കേസ്.
ഞായറാഴ്ചയായിരുന്നു ഹൽദി ചടങ്ങ്. ഡാൻസിനിടെ എം.എൽ.എയെ പാർട്ടി അനുയായികൾ തോളിലേറ്റി നൃത്തം ചെയ്യുന്നതും കാണാം. ബന്ധുക്കൾക്ക് പുറമെ പാർട്ടി പ്രവർത്തകരും ചടങ്ങിൽ പെങ്കടുത്തു. ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുേമ്പാഴും ജനപ്രതിനിധികൾ അവ വകവെക്കാതെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഹൽദി ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പെങ്കടുത്തതെന്നും പുറമെനിന്ന് ആരുമുണ്ടായിരുന്നില്ലെന്നും മഹേഷ് പ്രതികരിച്ചു. 200 കുടുംബങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പെങ്കടുത്ത എല്ലാവരുടെയും കൈയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരുന്നു. കൂടാതെ എല്ലാവരും വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടത്തുമെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണർ മൻചാക് ഇപ്പർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.