അഹ്മദാബാദ്: കൊലപാതക കേസിൽ ബി.ജെ.പി. എം.എൽ.എക്ക് ഗുജറാത്ത് ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് നിലേഷ് റൈയ്യാനിയെ വെടിവെച്ചു കൊന്ന കേസിലാണ് രാജ്കോട്ട് ഗൊണ്ടാൽ എം.എൽ.എ ആയ ജയരാജ് സിങ് ജദേജയേയും കൂട്ടാളികളായ മുൻ അണ്ടർ 19 ക്രിക്കറ്റ് കളിക്കാരനായ മഹേന്ദ്ര സിങ് റാണ, അമർജിത് സിങ് ജദേജ എന്നിവരെ കോടതി ശിക്ഷിച്ചത്.
ഗൊണ്ടാൽ അതിർത്തിയിലുള്ള ഭൂമിപ്രശ്നത്തെ തുടർന്നാണ് നിലേഷ് റൈയ്യാനിയെ 2004 ഫെബ്രുവരി എട്ടിന് വെടിവെച്ചു കൊന്നത്. ഇതേത്തുടർന്ന് എം.എൽ.എ ഉൾപ്പെടെ 16 പേർക്കെതിരെ കേസെടുത്തു. 2010ൽ അതിവേഗ കോടതി കേസിൽ പ്രതിയായ സമിർ പത്താന് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ജദേജയെ കുറ്റമുക്തനാക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത് സമിർ പത്താനും സംസ്ഥാന സർക്കാറും ഹൈകോടതിയെ സമീപിച്ചു. കൊലപാതകത്തിന് ദൃക്സാക്ഷിയായ റാംജി മക്വാന ഹൈകോടതിയിൽ എം.എൽ.എക്കെതിരെ മൊഴിനൽകി. നിലേഷിനൊപ്പം കാറിലുണ്ടായിരുന്ന മക്വാന വെടിവെപ്പിൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ പത്താനെ കുറ്റമുക്തനാക്കുകയും എം.എൽ.എ അടക്കമുള്ളവരെ ശിക്ഷിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.