ലഖ്നോ: റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ ഒരാളെ വെടിവെച്ചുകൊന്ന സംഭവത്തിൽ അധികൃതർക്ക് സസ്പെൻഷൻ. യു.പിയിലെ ബലിയ ഗ്രാമത്തിലാണ് സംഭവം.
ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങിെൻറ സഹായിയും ബി.ജെ.പി പ്രവർത്തകനുമായ ദിരേന്ദ്ര സിങ്ങാണ് കൊലപാതകം ചെയ്തത്. 46കാരനായ ജയ്പ്രകാശ് വെടിയേറ്റയുടൻ മരിച്ചു.
സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. എ.എൻ.ഐ പുറത്തുവിട്ട ദൃശ്യത്തിൽ നിരവധിപേർ വയലിലൂടെ ഒാടുന്നതും മൂന്നുറൗണ്ട് വെടിയുതിർക്കുന്നതും കാണാനാകും. അഞ്ചു സെക്കൻഡ് നീണ്ട വിഡിയോയിൽ ജനങ്ങൾ പേടിച്ചൊടുന്നതും ദൃശ്യമാണ്.
പ്രതിയായ ദിരേന്ദ്രസിങ് ബി.ജെ.പിയുടെ എക്സ് സർവിസ്മെൻ യൂനിറ്റിെൻറ തലവനാണെന്നും ഇത്തരത്തിലൊരു സംഭവം എവിടെയും നടക്കാമെന്നും എം.എൽ.എ സുരേന്ദ്രസിങ് പറഞ്ഞു. 'ഇത് എവിടെയും സംഭവിക്കാവുന്ന സാധാരണയായ ഒരു അപകടമാണ്. ഇതിൽ ഇരുവശത്തുനിന്നും കല്ലെറിഞ്ഞു. ഇക്കാര്യത്തിൽ നിയമം നിയമത്തിെൻറ വഴിക്ക് നീങ്ങും' -ബി.ജെ.പി എം.എൽ.എ പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ സഹോദരെൻറ പരാതിയുടെ അടിസ്ഥാനത്തിൽ 15-20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിർദേശത്തെ തുടർന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അധികൃതരുടെ പങ്ക് അന്വേഷിക്കുമെന്നും കുറ്റകൃത്യം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.
ദുർജൻപുർ ഗ്രാമത്തിൽ റേഷൻ കടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. ഇതിനിടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉടലെടുത്തതോടെ യോഗം റദ്ദ് ചെയ്തു. തുടർന്ന് ജയ്പ്രകാശിനെ ദിരേന്ദ്രസിങ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്.പി ദേവേന്ദ്രനാഥ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. യോഗത്തിൽ നിരവധിപേർ പെങ്കടുത്തിരുന്നു. പ്രദേശിക ഭരണകൂട അധികാരികളും നാട്ടുകാരും ഗ്രാമവാസികളും യോഗത്തിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.