Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.എൽ.എയുടെ...

ബി.ജെ.പി എം.എൽ.എയുടെ സഹായി​ ഒരാളെ വെടിവെച്ച്​ കൊലപ്പെടുത്തിയ സംഭവം; അധികൃതർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ബി.ജെ.പി എം.എൽ.എയുടെ സഹായി​ ഒരാളെ വെടിവെച്ച്​ കൊലപ്പെടുത്തിയ സംഭവം; അധികൃതർക്ക്​ സസ്​പെൻഷൻ
cancel

ലഖ്​നോ: റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബി.ജെ.പി പ്രവർത്തകൻ ഒരാളെ വെടിവെച്ചുകൊന്ന സംഭവത്തിൽ അധികൃതർക്ക്​ സസ്​പെൻഷൻ. യു.പിയിലെ ബലിയ ഗ്രാമത്തിലാണ്​ സംഭവം.

ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങ​ി​െൻറ സഹായിയും ബി.ജെ.പി പ്രവർത്തകനുമായ ദിരേന്ദ്ര സിങ്ങാണ്​ കൊലപാതകം ചെയ്​തത്​. 46കാരനായ ജയ്​പ്രകാശ്​ വെടിയേറ്റയുടൻ മരിച്ചു.

സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. എ.എൻ.ഐ പുറത്തുവിട്ട ദൃശ്യത്തിൽ നിരവധിപേർ വയലിലൂടെ ഒാടുന്നതും മൂന്നുറൗണ്ട്​ വെടിയുതിർക്കുന്നതും കാണാനാകും. അഞ്ചു സെക്കൻഡ്​ നീണ്ട വിഡിയോയിൽ ജനങ്ങൾ പേടിച്ചൊടുന്നതും ദൃശ്യമാണ്​.

പ്രതിയായ ദിരേന്ദ്രസിങ്​ ബി.ജെ.പിയുടെ എക്​സ്​ സർവിസ്​മെൻ യൂനിറ്റി​െൻറ തലവനാണെന്നും ഇത്തരത്തിലൊരു സംഭവം എവിടെയും നടക്കാമെന്നും എം.എൽ.എ സു​രേന്ദ്രസിങ്​ പറഞ്ഞു. 'ഇത്​ എവിടെയും സംഭവിക്കാവുന്ന സാധാരണയായ ഒരു അപകടമാണ്​. ഇതിൽ ഇരുവശത്തുനിന്നും കല്ലെറിഞ്ഞു. ഇക്കാര്യത്തിൽ നിയമം നിയമത്തി​െൻറ വഴിക്ക്​ നീങ്ങും' -ബി.ജെ.പി എം.എൽ.എ പറഞ്ഞു.

കൊല്ലപ്പെട്ടയാളുടെ സഹോദര​െൻറ പരാതിയുടെ അടിസ്​ഥാനത്തിൽ 15-20 പേർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തു. ആരുടെയും അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ നിർദേശത്തെ തുടർന്ന്​ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റിനെയും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരെയും സസ്​പെൻഡ്​ ചെയ്​തു. സംഭവത്തിൽ അധികൃതരുടെ പങ്ക്​ അന്വേഷിക്കുമെന്നും കുറ്റകൃത്യം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.

ദുർജൻപുർ ഗ്രാമത്തിൽ റേഷൻ കടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ യോഗം വിളിച്ചിരുന്നു. ​ഇതിനിടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉടലെടുത്തതോടെ യോഗം റദ്ദ്​ ചെയ്തു. തുടർന്ന്​ ജയ്​പ്രകാശിനെ ദിരേന്ദ്രസിങ്​ വെടിവെച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്​.പി ദേവേന്ദ്രനാഥ്​ പറഞ്ഞതായി​ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു. യോഗത്തിൽ നിരവധിപേർ പ​െങ്കടുത്തിരുന്നു. പ്രദേശിക ഭരണകൂട അധികാരികളും നാട്ടുകാരും ഗ്രാമവാസികളും യോഗത്തിൽ പ​​െങ്കടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP MLARation shop DisputeShot Death
News Summary - BJP MLAs Aide Allegedly Shoots Man Dead, Officials To Be Suspended
Next Story