ന്യൂഡൽഹി: ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയിൽ നിന്നും കോവിഡ് വൈറസിൽ നിന്നും രക്ഷനേടാമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂർ. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കോവിഡ് വരാത്തതെന്നും പ്രഗ്യ പറഞ്ഞു.
"गौ मूत्र लेने से फेफड़ों का इंफेक्शन दूर होता है, मैं लेती हूं इसलिए मुझे कोरोना नहीं हुआ" :
— News24 (@news24tvchannel) May 17, 2021
भोपाल से BJP सांसद साध्वी प्रज्ञा#CoronaSecondWave #MadhyaPradesh pic.twitter.com/hugkhhiE2R
'ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പ്രതിഫലവും വാഗ്ദാനം ചെയ്ത് ചിലർ രംഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്' -പ്രഗ്യാസിങ് പറഞ്ഞു.
ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്രഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
കോവിഡിനെതിരായ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.