പ്രതാപ് സിംഹ എം.പി, സിദ്ധരാമയ്യ, അറസ്റ്റിലായ വിക്രം സിംഹ

ബി.ജെ.പി എം.പി പ്രതാപ് സിംഹ വീണ്ടും വെട്ടിൽ; മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ

ബംഗളൂരു: പാ​ർ​ല​മെ​ന്റി​ൽ അതിക്രമം നടത്തിയ സം​ഭ​വ​ത്തിലെ പ്ര​തി​ക​ൾ​ക്ക് പാ​സ് ന​ൽ​കി​ കുരുക്കിലായ യു​വ​മോ​ർ​ച്ച മുൻ പ്രസിഡന്റും മൈ​സൂ​രു-​കു​ട​ക് എം.​പി​യു​മാ​യ പ്ര​താ​പ് സിം​ഹ വീണ്ടും വെട്ടിൽ. അനുമതിയി​ല്ലാതെ കോടികൾ വിലവരുന്ന 126 മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ ബി.ജെ.പി എം.പിയുടെ സഹോദരൻ വിക്രം സിംഹ അറസ്റ്റിലായി. കർണാടകയിലെ ഹാ​സ​ൻ ജി​ല്ല​യി​ലെ ന​ന്ദ​ഗൊ​ണ്ഡ​ന​ഹ​ള്ളി​യി​ലെ വ​ന​ഭൂ​മി​യി​ൽ​നി​ന്ന് 126 മര​ങ്ങ​ൾ വി​ക്രം മു​റി​ച്ചു​ക​ട​ത്തി​യ​താ​യി വ​നം അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സെ​ടു​ത്ത​തു മു​ത​ൽ മു​ങ്ങി​ന​ട​ന്ന പ്ര​തി​യെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച്, വ​നം വ​കു​പ്പ് സം​ഘ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

അതേസമയം തന്റെ കുടുംബത്തെ സിദ്ധരാമയ്യ വേട്ടയാടുകയാണെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മകനെ മത്സരിപ്പിക്കാൻ വഴിയൊരുക്കുകയാണെന്നും പ്രതാപ് സിംഹ ആരോപിച്ചു. ആ​റ​ര​ക്കോ​ടി രൂ​പ​യു​ടെ ചെ​ക്ക് കേ​സി​ൽ പ്ര​തി​യാ​യ മ​ന്ത്രി മ​ധു ബ​ങ്കാ​ര​പ്പ​യെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ത​ന്റെ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് തി​ടു​ക്കം കാ​ട്ടി​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

 ‘തന്റെ മകൻ യതീന്ദ്രയെ മൈസൂരുവിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും വിജയിപ്പിക്കാനും സിദ്ധരാമയ്യ കഠിനാധ്വാനം ചെയ്യുകയും അതിനായി മറ്റുള്ളവരെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുകയാണ്. നിങ്ങൾ ഒരു മിടുക്കനായ പിതാവാണ്. എല്ലാവർക്കും നിങ്ങളെപ്പോലെ ഒരു പിതാവിനെ ലഭിക്കില്ല. നിങ്ങളുടെ മകനെ വിജയിപ്പിക്കാൻ, പ്രതാപ് സിംഹ തടസ്സമായതിനാൽ നിങ്ങൾ കഠിനമായി പോരാടുകയാണ്’ -എം.പി മാധ്യമങ്ങളോട് പറഞ്ഞു.

ഡി​സം​ബ​ർ 13ന് ​പാ​ർ​ല​മെ​ന്റി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്ക് പ്ര​വേ​ശ​ന പാ​സ് അ​നു​വ​ദി​ച്ച പ്ര​താ​പ് സിം​ഹ​ക്കെ​തി​രെ സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ച അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വേ​ള​യി​ലാ​ണ് മ​റ്റൊ​രു ആ​ഘാ​ത​മാ​യി സ​ഹോ​ദ​ര​ന്റെ അ​റ​സ്റ്റ്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ അ​വ​മ​തി​ക്കു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് പ്ര​താ​പ് സിം​ഹ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - BJP MP Pratap Simha is in trap again; Brother arrested in case of cutting trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.