ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആലിബാബയും മുഖ്യപ്രവർത്തകരെല്ലാം 41 കള്ളൻമാരുമാണെന്ന് ബി.ജെ.പി. രാ ഹുലിേൻറയും പ്രിയങ്ക ഗാന്ധിയുടേയും ഉടമസ്ഥതയിലുള്ള 4.69 ഏക്കർ ഫാം ഹൗസ് സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെ ട്ട സ്ഥാപനത്തിന് വാടകക്ക് നൽകിയതായുള്ള വാർത്തക്കു പിന്നാലെയാണ് കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.
രാഹുൽഗാന്ധിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആലിബാബയും അദ്ദേഹത്തിെൻറ 41 കള്ളൻമാരും ശബ്ദമുയർത്തുകയാണെന്നും ബി.ജെ.പി വക്താവ് സമ്പിത് പത്ര ആരോപിച്ചു. ആയിരത്തൊന്നു രാവുകൾ എന്ന കഥാസമാഹാരത്തിലെ കഥയാണ് ആലബാബയും 41 കള്ളൻമാരും എന്നത്. കള്ളൻമാരുടെ തലവനാണ് ആലിബാബ.
അഴിമതിയിലേർപ്പെടുകയും പിന്നീട് അത് നിഷേധിക്കുകയും നടപടി വരുമ്പോൾ അധിക്ഷേപിക്കുകയും ചെയ്യുന്നത് കോൺഗ്രസിെൻറ സ്വഭാവമാണെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ ആരോപിച്ചു. അഴിമതിയിലേർപ്പെടുന്നവർക്കെതിരെ അവരുടെ പാർട്ടിയോ കുടുംബ ബന്ധങ്ങളോ നോക്കാതെ നടപടി സ്വീകരിക്കാൻ മോദി സർക്കാർ അന്വേഷണ ഏജൻസികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സഹോദരീഭർത്താവ് റോബർട്ട് വാദ്രയുമായി ബന്ധപ്പെട്ട ആളുകളുടെ വീടുകളിൽ റെയ്ഡ് നടത്തിയ അന്വേഷണ ഏജൻസിയെ കോൺഗ്രസ് ഭീഷണിപ്പെടുത്തിയതായി നേരത്തെ ബി.െജ.പി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.