ന്യൂഡൽഹി: ഉത്തർ പ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാെത ബി.ജെ.പി. ബാബരി മസ്ജിദ് തകർത്ത കേസിൽ അനുകൂല വിധി ലഭിച്ച ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അടക്കമുള്ളവർ അയോധ്യയിൽ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർക്കൊപ്പമാകും അധ്യക്ഷൻ ജെ.പി നദ്ദയുടെ അയോധ്യ സന്ദർശനം.
ബാബരി മസ്ജിദ് തകർത്ത കേസിൽ 2019ലെ സുപ്രിംകോടതിയുടെ സുപ്രധാന വിധിക്ക് ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അയോധ്യ സന്ദർശിക്കാൻ എത്തുന്നത്. വാരാണസിയിലെ കാശിയും തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായി രണ്ട് ദിവസത്തെ പരിപാടികൾക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.