ചെന്നൈ: വിശ്വാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. തൊട്ടപിന്നാലെ പരിഹാസവുമായി ബി.ജെ.പി രംഗത്ത്. 'വിശ്വാസം ഇല്ലാത്തവര്‍ക്ക് നരകാസുരനെ പോലെ ജീവിക്കാന്‍ ആശംസകള്‍' എന്ന് ബി.ജെ.പി. നേതാവ് നാരായണന് തിരുപ്പതി, ഉദയനിധിയെ ലക്ഷ്യംവെച്ച് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
ഡി.എം.കെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചതിനൊപ്പമാണ് ഉദയനിധി സ്റ്റാലിൻ വിശ്വാസികള്‍ക്കും അത് ആഘോഷിക്കുന്നവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നത്. യുക്തിവാദത്തെ പിന്‍പറ്റുന്നതിനാല്‍ ആഘോഷവേളകളില്‍ ആശംസകള്‍ അറിയിക്കുന്നതില്‍നിന്ന് ഡി.എം.കെ. നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ് പതിവ്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് ഇക്കുറി ഉദയനിധി ദീപാവലി ആശംസകള്‍ നേര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.