ന്യൂഡൽഹി: നാലു നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ രാജ്യത്ത് ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. കോൺഗ്രസ് മൂന്നു സംസ്ഥാനങ്ങളിൽ.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ: യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഹരിയാന, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ്. സഖ്യകക്ഷികൾക്കൊപ്പം ഭരണം പങ്കിടുന്ന സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ: കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന. കോൺഗ്രസ് ഉൾപ്പെട്ട സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങൾ: ബിഹാർ, ഝാർഖണ്ഡ്. കോൺഗ്രസ് സഖ്യകക്ഷിയായ ഡി.എം.കെ തമിഴ്നാട് ഭരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ പാർട്ടിയും രണ്ടാമത്തെ പ്രതിപക്ഷ പാർട്ടിയും ഇപ്പോൾ പഞ്ചാബും ഡൽഹിയും ഭരിക്കുന്ന ആം ആദ്മിയാണ്.
ആറു ദേശീയ പാർട്ടികളാണ് നിലവിലുള്ളത്: ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബി.എസ്.പി, സി.പി.എം, നാഷനൽ പീപ്ൾസ് പാർട്ടി. 543 ലോക്സഭ സീറ്റുകളിൽ പകുതിയും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് മുൻതൂക്കമുള്ള മണ്ഡലങ്ങൾ. 50ൽ താഴെ ലോക്സഭ സീറ്റുകളുള്ള രണ്ട് സംസ്ഥാനങ്ങൾ (ഒഡിഷ, ആന്ധ്രാപ്രദേശ്) ഭരിക്കുന്ന പാർട്ടികൾ ബി.ജെ.പി സഖ്യത്തിന്റെയോ ‘ഇൻഡ്യ’ മുന്നണിയുടെയോ ഭാഗമല്ല. നിരവധി എം.പിമാർ ഇപ്പോൾ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിട്ടുണ്ടെങ്കിലും മൂന്നുമാസത്തിനകം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.