െകാൽക്കത്ത: ബിഹാറിൽ ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം സൂക്ഷിക്കണമെന്നും 'അരുണാചൽ സിൻേഡ്രാം' സംസ്ഥാനത്തും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നറിയിപ്പ് നൽകി കോൺഗ്രസ്. അരുണാചൽ പ്രദേശിലെ ഏഴിൽ ആറു ജനതാദൾ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെയാണ് നിതീഷിന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ട്വീറ്റ് ചെയ്തത്.
അരുണാചൽ സംഭവം ബിഹാറിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ സംസ്ഥാനത്തെ പ്രതിപക്ഷവുമായി ഒരു ബന്ധം സ്ഥാപിച്ചുവെക്കുന്നത് ഗുണം ചെയ്യുമെന്നും ചൗധരി ട്വീറ്റിൽ പറഞ്ഞു. ''പ്രിയ നിതീഷ് കുമാർജി, ബി.ജെ.പിയെ കരുതിയിരിക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൃഗവേട്ടക്കാരെ പോലെ വേട്ടയാടിപ്പിടിക്കലിൽ ഏറെ വൈദഗ്ധ്യമുള്ളവരാണ് ബി.ജെ.പി''- അദ്ദേഹം പരിഹസിച്ചു.
''അരുണാചൽ പ്രദേശിൽ താങ്കൾ ഇപ്പോൾ അനുഭവിച്ചപോലെ ബിഹാറിൽ പാർട്ടി വലിച്ചുചീന്തപ്പെടാതിരിക്കണമെങ്കിൽ, പ്രതിപക്ഷ പാർട്ടികളുമായി ബന്ധം സുക്ഷിക്കുക എന്നതുപോലുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു'' -ചൗധരി പറഞ്ഞു.
ബിഹാറിലെ സഖ്യകക്ഷിയായ ബി.ജെ.പി അരുണാചൽ പ്രദേശ് ഭരിക്കുേമ്പാൾ, ഏഴ് എം.എൽ.എമാരുള്ള ജെ.ഡി.യു ആണ് പ്രതിപക്ഷം.ഇതിൽ ആറുപേരെയാണ് ഭരണപക്ഷത്തേക്ക് ചാടിച്ചത്. തങ്ങൾ മാത്രം മതിയെന്നും മറ്റുള്ള പാർട്ടികളെയെല്ലാം തകർക്കണെമന്നുമുള്ള മനോഗതിയാണ് ബി.ജെ.പിയുടേതെന്നും അധിർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.