ന്യൂഡൽഹി: കേരളത്തെ ഇളക്കിമറിച്ച മെഡിക്കൽ കോളജ് കോഴക്കേസിൽ നേതൃയോഗത്തിെൻറ റിപ്പോർട്ട് വന്ന ശേഷമേ പ്രതികരിക്കൂ എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതുസംബന്ധിച്ച തുടർ നടപടി തിരുവനന്തപുരം യോഗത്തിെൻറ അടിസ്ഥാനത്തിൽ കൈക്കൊള്ളുമെന്നും പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന യോഗത്തിെൻറ അടിസ്ഥാനത്തിലേ തുടർ നടപടിയുണ്ടാകൂ. അതുസംബന്ധിച്ച നിർദേശം ഞായറാഴ്ച ലഭിച്ചേക്കുമെന്നും അതിനിടെ ദേശീയ േനതൃത്വം തീരുമാനം കൈക്കൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളജ് അഴിമതി വിവാദമാകാതിരിക്കാനാണ് ദേശീയ നേതൃത്വം പരിശ്രമിക്കുന്നത്.
കേരളത്തിെൻറ ചുമതലയുള്ള എച്ച്. രാജ ഇത് സംബന്ധിച്ച് പാർട്ടി നേതൃത്വത്തെ ധരിപ്പിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. കോഴവിവാദം അഴിമതിയല്ലെന്നും സ്വകാര്യ വ്യക്തി നടത്തിയ സ്വകാര്യ ഇടപാട് മാത്രമാണെന്നും നരസിഹം അവകാശപ്പെട്ടിരുന്നു. അഴിമതിയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനോ കേന്ദ്ര സർക്കാറിനോ പങ്കില്ലെന്നും റാവു അവകാശപ്പെട്ടു. വിവാദം കേരളത്തിൽ ഒതുക്കുമെന്ന സൂചനയാണ് പാർട്ടി കേന്ദ്ര നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.